പണ്ടെങ്ങോ മേടിച്ച
ഒരു ഡിജിറ്റല്‍ ക്യാമറ ഇന്നലെ മേശ വൃത്തിയാക്കിയപ്പോള്‍ കാണുവാന്‍ ഇടയായി. ഏകദേശം
ഒരു 5 കൊല്ലം എങ്കിലും ആയികാണനം പുള്ളിയെ flipkart വഴി മേടിച്ചിട്ട്.
ആദ്യത്തെ കുറച്ചു നാളുകള്‍ പല രീതിയില്‍ ഉള്ള ഫോട്ടോസ് ഒക്കെ പരീക്ഷിച്ചതിനു ശേഷം,
എവിടെയോ വലിച്ചെറിഞ്ഞു ഇട്ടതാണ്, പിന്നീട് ഇങ്ങനെ ഒരു ക്യാമറ ഉള്ള കാര്യം പോലും
ഞാന്‍ മറന്നു.
ഏതായാലും
കിട്ടിയപോള്‍ ഒരു സന്തോഷം. ഇന്ന് കുറെ ഫോട്ടോസ് എടുക്കണമെന്ന് തീരുമാനിച്ചു ക്യാമറ
ഓണ്‍ ചെയ്തു. പണി പാളി ! ലൈറ്റ് മാത്രമേ കത്തുന്നുഉള്ളു, shutter ഓണ്‍ ആവുന്നില്ല.
അറിയാവുന്ന ചില പൊടികൈകള്‍ ഒക്കെ ട്രൈ ചെയ്തു. രക്ഷയില്ല... എന്നെങ്കിലും ടൌണില്‍
പോകുമ്പോള്‍ നന്നാക്കാന്‍ കൊടുക്കാം എന്ന് തീരുമാനിച്ചു ക്യാമറ കവറിനു ഉള്ളില്‍
ആക്കി. എന്തിനു വേറൊരു ദിവസം ആക്കണം ? ഇന്ന് തന്നെ സമയം ഉണ്ടല്ലോ.. അങ്ങനെ ഞാന്‍
ആലപ്പുഴയ്ക്ക് യാത്രയായി.
കടയിലെത്തി, ക്യാമറ കൊടുത്തപ്പോള്‍ technician “ഇപ്പൊ ശരിയാക്കിത്തരാം” എന്ന് dailogue അടിച്ചോണ്ട് Entry Prohibited എന്ന ബോര്‍ഡ് തൂക്കിയ ഒരു റൂമിന്‍റെ ഉള്ളിലോട്ടു കയറിപോയി. ആദ്യം ഞാന്‍ കരുതിയത് നമ്മുടെ മെയതീന്റെ ചെറിയ spanner എടുക്കാന്‍ പോയതാവും എന്നാണ്. ഭാഗ്യം, അതല്ല. ചേട്ടായി ശെരിക്കും നന്നാക്കാന്‍ തന്നെ പോയതായിരുന്നു എന്ന് പുള്ളികാരന്‍ തിരിച്ചു വന്നപ്പോള്‍ പിടികിട്ടി. “ഒരു പ്രശ്നവും ഇല്ല, കുറെ നാള്‍ ഉപയോഗിക്കാതിരുന്നത് കൊണ്ട് shutter jam ആയതാ.. ok ആകിയിട്ടുണ്ട്” അങ്ങനെ തിരിച്ചു വീട്ടിലേക്ക്...

ബാറ്റെരി ഒക്കെ ചാര്‍ജ് ചെയ്ത് ക്യാമറയെ
കുട്ടപ്പനാക്കി. വൈകുന്നേരം ആയപ്പോള്‍ കുറെ ഫോട്ടോസ് എടുക്കാന്‍ പുറത്തോട്ടിറങ്ങി.
ആദ്യം വീടിന്റെ മുന്‍വശത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം പരതി.. പോരാ!!!
എങ്കില്‍ പിന്ഭാഗയതെയ്കു പോയേക്കാം അവിടെ scenery ഉണ്ടാവും എന്ന് കരുതി
വീടിന്റെ പുറകു വശത്തെത്തി. എന്നിലെ കപട ഫോട്ടോഗ്രാഫറെ ഉത്തെജിപിക്കാന്‍ പോന്ന ഒരു
സെറ്റപ്പ് ഒന്നും ഞാന്‍ അവിടെ കണ്ടില്ല. അങ്ങനെ bikeil കയറി scenery
തപ്പി ഇറങ്ങി. കുറച്ചു ദൂരം ചെന്നപോള്‍ ഒരു Just Married കപ്പിള്‍സ് ലവ്
സീന്‍ ഷൂട്ട് ചെയ്യുന്നു. ഞാന്‍ അവിടെ നിര്‍ത്തി. പക്ഷെ, അവിടെയും പ്രത്യേകത
ഒന്നും ഞാന്‍ കണ്ടില്ല. camerman ചേട്ടനോട് ഞാന്‍ ഫോട്ടോ
എടുക്കാന്‍ പറ്റിയ സ്ഥലത്തെക്കുറിച്ച് ഉപദേശം തേടി. പുള്ളിക്കാരന്‍ പറഞ്ഞു “അതൊക്കെ
ഒരു cameraman..ന്‍റെ ഐഡിയ ആണ്. കേട്ടിട്ടില്ലേ പരസ്യത്തിലെ dailogue..
Perfect shots are not created but captured“ ഞാന്‍ ഉം എന്ന് നീട്ടി മൂളി.
ഒന്നും മനസിലായിട്ടല്ല. എന്നാലും ചുമ്മാ ഒരു മൂളല്‍.... എന്നിട്ട് ഞാനും കുറെ clicks
വെച്ചുകൊടുത്തു. clickodu ക്ലിക്ക്. അപ്പോഴേക്കും അവര് പണി മതിയാക്കി
എന്നോട് tata പറഞ്ഞു യാത്രയായി. ഞാന്‍ ഫോട്ടോസ് ഒക്കെ ആക്കി വീട്ടിലെത്തി Fb..il
പോസ്റ്റ് ചെയ്തു. “ഐ ലവ് മൈ നേച്ചര്‍” എന്നും പേരും കൊടുത്തിട്ട്, നാട്ടില്‍
ഉള്ള സകല ആള്‍കാരേയും പിടിച്ചു Tag..ഉം ചെയ്തു. എന്തിനാ കുറയ്കുന്നത്, #nature
#beauty എന്നൊക്കെ വെച്ച് കുറേ Hashtags കൂടെ കൊടുത്തിട്ട്, Likes..ഉം
Comments..ഉം Wait ചെയ്ത് കണ്ണും നട്ട് കാത്തിരുന്നു.
No comments:
Post a Comment